മന്ത്രി ഗണേഷ് കുമാർ രാജിവെക്കണം: ചിന്നക്കടയിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് സംയുക്ത പ്രതിഷേധം
Kerala

മന്ത്രി ഗണേഷ് കുമാർ രാജിവെക്കണം: ചിന്നക്കടയിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് സംയുക്ത പ്രതിഷേധം

Spread the love

കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിന്നക്കട ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി എം.എം. സഞ്ജീവ് കുമാർ സമരം ഉദ്ഘാടനം ചെയ്തു.

​സംസ്ഥാനത്ത് മന്ത്രിമാരുടെ ഭാര്യമാർക്ക് പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സഞ്ജീവ് കുമാർ ആരോപിച്ചു. പിണറായി സർക്കാരിന് കീഴിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി അമ്പെ പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

​യൂത്ത് കോൺഗ്രസ് മുണ്ടക്കൽ മണ്ഡലം പ്രസിഡന്റ് സൈതലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബൈജു ആലുംമുട്ടിൽ, രാജീവ് ചെക്കുംമൂട്, ജയൻ തെക്കേവിള, രാജൻ കട്ടിയിൽ, സുധി വാറുവിൽ, അഭിനന്ദ്, ഉമേഷ് കൂട്ടപള്ളി, ഫിനോൾഡ്, സതീശൻ, വിവേക്, മോളി സതീശൻ, രാജേഷ്, സോളി, സുരേഷ്, ചന്ദ്രു, സോമരാജൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.

10/03/2026
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

    ABOUT

      Kerala Janatha is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9388866695
    Email : mail@keralajanatha.com
    Address : Gandhaiamman Kovil Road, Statue, Thiruvananthapuram, Kerala – 695001