കൊല്ലം: സിറ്റി പോലീസ് ഡി.എച്ച്.ക്യൂ ക്യാമ്പിലെ 54 ഉദ്യോഗസ്ഥർക്ക് വീട്ടുവാടക ആനുകൂല്യം (എച്ച്.ആർ.എ) അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ക്ലോസ്ഡ് ആംഡ് റിസർവ് വിഭാഗത്തിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥരുടെ ദീർഘനാളത്തെ മുറവിളികൾക്കാണ് ഇതോടെ പരിഹാരമായത്. പുതിയ ഉത്തരവ് പ്രകാരം ഈ മാസം മുതൽ ഉദ്യോഗസ്ഥർക്ക് പരിഷ്കരിച്ച ആനുകൂല്യം ലഭിച്ചുതുടങ്ങും. തുച്ഛമായ അലവൻസിന് വിരാമം 2021-ലെ ശമ്പള പരിഷ്കരണത്തെത്തുടർന്ന് കുടുംബത്തോടൊപ്പം താമസിക്കുന്ന എ.ആർ വിഭാഗം ഉദ്യോഗസ്ഥർക്ക് വെറും 1500 രൂപ മാത്രമാണ് ‘ബാരക്ക് അലവൻസ്’ എന്ന പേരിൽ ലഭിച്ചിരുന്നത്. നിലവിലെ…




