Crime

Crime, Kerala

കൊല്ലത്ത് 74കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ പിടികൂടി, പൊതിരെ തല്ലി; പൊലീസിന് കൈമാറി

തഴുത്തലയില്‍ 74 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. 35കാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷാണ് പിടിയിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴിയെന്ന വ്യാജേന ഒഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധികയുടെ കരച്ചില്‍ കേട്ട നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിച്ചതച്ചു. തലക്കും മുഖത്തും ശരീരത്തിലും ഇയാള്‍ക്ക് പരുക്കുണ്ട്. വൈദ്യസഹായം ലഭ്യമാക്കിയ ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി….

Crime, Kerala

എം ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം ഡി.എം.എ യുമായി യുവാവ് പിടിയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിൽ നിന്നും എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. ആദിനാട് വടക്ക് മാനൂർ തെക്കേടത്ത് രമണൻ മകൻ രാഹുൽ(26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് കരുനാഗപ്പള്ളി പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. യുവാവിന്റെ പക്കൽ നിന്നും സിപ്പ് ലോക്ക് കവറിനുള്ളിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 2.31 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. കരുനാഗപ്പള്ളി…

Crime, Kerala

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

.ആലുംകടവ്, മുക്കേല്‍ വീട്ടില്‍ പുഷ്പദാസ് മകന്‍ ഷാനു (26) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിയോടെ ആലുംകടവ് വായനശാലക്ക് സമീപത്ത് വെച്ച് ഷാനു അടക്കമുള്ള സംഘം ആലുംകടവ് സ്വദേശിയായ യുവാവിനെ മുന്‍വിരോധത്തെ തുടര്‍ന്ന് റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ യുവാവിന്‍റെ തലക്കും കൈകള്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി.     യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി പോലീസ് ഷാനുവിനെ പിടികൂടൂകയായിരുന്നു. കരുനാഗപ്പള്ളി…

Crime, Kerala

കഠിനംകുളം കൊലപാതകം; ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ

കഠിനംകുളം കൊലപാതകത്തില്‍ പ്രതിയുടെ മൊഴി വിവരങ്ങള്‍ മീഡിയവണിന്. ആതിരയെ ജോണ്‍സണ്‍ കുത്തിയത് ലൈംഗിക ബന്ധത്തിനിടെ.   കൊലപാതകത്തിന് ശേഷം ആതിരയുടെ ഭർത്താവിൻ്റെ ഷർട്ട് ധരിച്ചാണ് പ്രതി മടങ്ങിയത്. തന്നെ ഒഴിവാക്കുന്നതായി തോന്നിയതിനാലാണ് ആതിരയെ കൊന്നതെന്നും ജോണ്‍സന്‍റെ മൊഴിയില്‍ പറയുന്നു.   അതിക്രൂരമായിട്ടാണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍സന്‍റെ മൊഴിയില്‍ നിന്നും വ്യക്തമാണ്. സംഭവദിവസം രാവിലെ 6.30നാണ് പെരുമാതുറയിലെ ലോഡ്ജില്‍ നിന്നും പ്രതി പുറത്തേക്കിറങ്ങുന്നത്. സംശയം തോന്നാതിരിക്കാന്‍ കാല്‍നടയായിട്ടാണ് ഇയാള്‍ കഠിനംകുളത്തുള്ള ആതിരയുടെ വീട്ടിലെത്തുന്നത്. ഭര്‍ത്താവും കുട്ടികളും പോകുന്നതുവരെ ജോണ്‍സന്‍…

Crime, Kerala

ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി ‘കാഞ്ഞിരക്കായ’ കഴിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് മരിച്ചു

പാലക്കാട് പരുതൂർ കുളമുക്കില്‍ കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാളാണ് മരിച്ചത്.   കാഞ്ഞിരക്കായ കഴിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.അഞ്ഞൂറിലേറെ കുടുംബാംഗങ്ങള്‍ ഒത്തുചേർന്നാണ് വർഷം തോറും ‘ആട്ട്’ നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ…

Crime, National

17കാരി ഗര്‍ഭിണിയായി; ഒരുമിച്ച്‌ മരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് കാമുകി ചാടി, കാമുകന്‍ കൈവിടുവിച്ച്‌ രക്ഷപ്പെട്ടു

ഒരുമിച്ച്‌ ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ കമിതാക്കള്‍ താഴേയ്ക്ക് ചാടിയപ്പോള്‍ കാമുകിയെ മരിക്കാന്‍വിട്ട് കൈവിട്ട് കാമുകന്‍.   സൂറത്തിലെ വരാച്ചയില്‍ നടന്ന സംഭവത്തില്‍ ഗര്‍ഭിണിയായ കാമുകി താഴേയ്ക്ക് വീണപ്പോള്‍ കാമുകന്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് പോക്‌സോകേസില്‍ പെടുത്തിയ സോഹം ഗോഹില്‍ എന്ന യുവാവാണ് രക്ഷപ്പെട്ടത്. സംഭവസ്ഥലത്ത് നിന്നും മുങ്ങിയിരിക്കുന്ന ഇയാള്‍ക്ക് എതിരേ കേസെടുത്ത പോലീസ് യുവാവിനെ തെരയുകയാണ്.   ഒന്നരമാസം ഗര്‍ഭിണിയായ 17 കാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോഹിലിനെതിരേ പോലീസ് ബലാത്സംഗത്തിന് പോക്‌സോ വകുപ്പിട്ട്…

Crime, Kerala

വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. വർക്കല കവലയൂർ ഒലിപ്പില്‍ വീട്ടില്‍ 26 വയസ്സുള്ള ബിൻഷാദ് ആണ് അറസ്റ്റിലായത്.   ഇൻസ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ജനുവരി 18ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് പെണ്‍കുട്ടി സ്കൂളില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്ന വഴി കാറിലെത്തിയ പ്രതി പെണ്‍കുട്ടിയെ തന്ത്രപൂർവ്വം കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. പ്രതിയുടെ രണ്ടു സുഹൃത്തുക്കളും കാറിനു‍ള്ളില്‍ ഉണ്ടായിരുന്നു.  

Crime, Kerala

കോട്ടയം ഗാന്ധിനഗറിലെ പെട്രോള്‍ പമ്ബില്‍ നിന്നും ആറു മാസം കൊണ്ട് എഴു ലക്ഷം രൂപയുടെ ഇന്ധനം കവര്‍ന്നു; ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും വാങ്ങിയ രണ്ടു യുവാക്കളും അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് പൊലീസ്…

ഗാന്ധിനഗറിലെ പെട്രോള്‍ പമ്ബില്‍ നിന്നും ആറു മാസം കൊണ്ട് ഏഴു ലക്ഷം രൂപയുടെ ഇന്ധനം മോഷ്ടിച്ച ജീവനക്കാരനും, ഇന്ധനം നിറച്ച രണ്ട് വാഹന ഉടമകളും പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേരെയും പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ബജാജ് ഫിനാൻസ് ജീവനക്കാരൻ അമ്മഞ്ചേരി സ്വദേശി ടിജോ ജോണ്‍, പെട്രോള്‍ പമ്ബ് ജീവനക്കാരൻ രാഹുല്‍ , ഇന്ധനം നിറച്ചിരുന്ന മറ്റൊരു യുവാവ് എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം…

Crime, Kerala

സൈബര്‍ തട്ടിപ്പുകാരനെ ജാര്‍ഖണ്ഡില്‍ നിന്നും പിടികൂടി കൊല്ലം സിറ്റി പോലീസ്

  കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയിലെ കര്‍മ്മ താര്‍ സ്വദേശിയായ അക്തര്‍ അന്‍സാരിയാണ് (27) കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. 13 ദിവസം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടതാണ് മാരാരിതോട്ടം സ്വദേശിക്ക് വിനയായത്. പ്രതി ഉള്‍പ്പെട്ട തട്ടിപ്പ് സംഘം നല്‍കിയിരുന്ന…

Crime, Kerala

വമ്പന്‍ പരസ്യവുമായി മതവികാരം ദുരുപയോഗം ചെയ്ത അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പ്; പിരിച്ചെടുത്ത ഡിപ്പോസിറ്റ് തിരിച്ചു ചോദിച്ച് നാട്ടുകാര്‍; അരക്കിലോ സ്വര്‍ണം പോലുമില്ലാതെ ജ്വല്ലറി ഷോറൂം;

2000 കോടിയുമായി ഉടമ മുങ്ങിയെന്ന സംശയവുമായി AKGSMAപരിശുദ്ധനാമങ്ങള്‍ ദുരുപയോഗം ചെയ്ത് തുടങ്ങിയ ജ്വല്ലറി ഉടമ 2000 കോടിരൂപയുമായി മുങ്ങിയെന്ന സംശയം ബലപ്പെടുന്നു.   0% പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പത്രമാധ്യമങ്ങളില്‍ മുന്‍പേജ് ജാക്കറ്റ് പരസ്യങ്ങള്‍ നല്‍കി മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ച് വന്‍തോതില്‍ പണം തട്ടിയെടുത്തെന്നാണ് അല്‍മുക്താദിര്‍ ഗ്രൂപ്പിനെതിരെ ഉയരുന്ന പരാതി. വിവാഹ ആവശ്യത്തിന് അടക്കം സ്വര്‍ണം നല്‍കുന്നതിന് വന്‍തോതില്‍ ഡിപ്പോസിറ്റ് വാങ്ങിച്ചിരുന്ന അല്‍മുക്താദിര്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം കിട്ടാത്തതിനെ തുടര്‍ന്ന്…

1 2 3
April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

      Kerala Janatha is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9388866695
    Email : mail@keralajanatha.com
    Address : Gandhaiamman Kovil Road, Statue, Thiruvananthapuram, Kerala – 695001