സമാധാനത്തിന് സന്നദ്ധത അറിയിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ ഉപാധികൾ മുന്നോട്ടുവെച്ചു
Kerala, World

സമാധാനത്തിന് സന്നദ്ധത അറിയിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ ഉപാധികൾ മുന്നോട്ടുവെച്ചു

Spread the love

ടെഹ്‌റാൻ: ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യമിടാൻ തയ്യാറാണെന്ന സൂചന നൽകി ഇറാൻ ഭരണകൂടം സമാധാന ഉപാധികൾ പരസ്യമായി പ്രഖ്യാപിച്ചു. ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര അവകാശങ്ങളും അമേരിക്കയും ഇസ്രായേലും ഔദ്യോഗികമായി അംഗീകരിക്കുക, ഫെബ്രുവരി 28 മുതൽ ആരംഭിച്ച ആക്രമണങ്ങളിൽ രാജ്യത്തിനുണ്ടായ സാമ്പത്തികവും സൈനികവുമായ കനത്ത നഷ്ടങ്ങൾക്ക് കൃത്യമായ പരിഹാരം നൽകുക, ഭാവിയിൽ ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അമേരിക്കയും ഇസ്രായേലും രേഖാമൂലം ഉറപ്പ് നൽകുക, സമാധാന ചർച്ചകളിൽ റഷ്യയും പാകിസ്ഥാനും മധ്യസ്ഥത വഹിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച പ്രധാന ഉപാധികൾ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും പാകിസ്ഥാൻ അധികൃതരുമായും നടത്തിയ ഉന്നതതല ചർച്ചകൾക്ക് പിന്നാലെയാണ് ഈ നിലപാട് വ്യക്തമാക്കിയത്. സമാധാന നീക്കങ്ങൾക്കായി പുടിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നിർദ്ദേശങ്ങൾ പങ്കുവെച്ചതായും ക്രെംലിൻ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ചർച്ചകളെ തള്ളിയിരുന്ന ഇറാൻ ഇപ്പോൾ ഉപാധികൾ മുന്നോട്ടുവെച്ചത് ശുഭസൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

12/03/2026
May 2026
S M T W T F S
 12
3456789
10111213141516
17181920212223
24252627282930
31  

    ABOUT

      Kerala Janatha is one of the leading and dedicated news portal for live updates of news and information for malayalies around the globe.

    Tel : +91 9388866695
    Email : mail@keralajanatha.com
    Address : Gandhaiamman Kovil Road, Statue, Thiruvananthapuram, Kerala – 695001